Webdunia - Bharat's app for daily news and videos

Install App

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീത സംവിധായകനും

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (11:25 IST)
‘പുഷ്പ 2’ നിര്‍മ്മാതാവ് രവി ശങ്കറിനെതിരെ സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് രംഗത്ത്. തന്റെ കുറ്റങ്ങള്‍ മാത്രമാണ് നിര്‍മ്മാതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നാണ് ദേവി ശ്രീ പ്രസാദ് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പറഞ്ഞത്. ദേവി ശ്രീ പ്രസാദ് ഗാനങ്ങള്‍ കൃത്യസമയത്ത് നല്‍കുന്നില്ല എന്ന് രവി ശങ്കര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് സംഗീതസംവിധായകനെ ചൊടിപ്പിച്ചത്. രവി ശങ്കറിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു ദേവി ശ്രീ പ്രസാദിന്റെ വിമര്‍ശനം. 
 
രവി സാര്‍, ഞാന്‍ പാട്ടോ പശ്ചാത്തല സംഗീതമോ കൃത്യസമയത്ത് നല്‍കിയില്ലെന്ന് പറഞ്ഞ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നു. നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. സ്‌നേഹമുള്ളിടത്ത് പരാതികളും ഉണ്ടാകും. പക്ഷേ, സ്‌നേഹത്തേക്കാള്‍ കൂടുതല്‍ പരാതികള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ പോലും, ഞാന്‍ 20-25 മിനിറ്റ് മുമ്പ് വേദിയില്‍ എത്തി. ക്യാമറയിലേക്ക് ഒരു എന്‍ട്രി ചെയ്യാന്‍ കാത്തിരിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതില്‍ കുറച്ച് മടിയുണ്ട്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ലജ്ജയില്ലാത്തവന്‍.
 
സ്റ്റേജിന് പുറത്ത് ഞാനൊരു നാണംകുണുങ്ങിയാണ്. കിസ്സിക് എന്ന പുഷ്പയിലെ പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു, ഞാന്‍ ഓടി വന്നു. ഞാന്‍ വന്നയുടന്‍ നിങ്ങള്‍ പറഞ്ഞു, ഞാന്‍ ലേറ്റ് ആയി, ടൈമിംഗ് ഇല്ലെന്ന്, സാര്‍ ഇതിനൊക്കെ ഞാന്‍ എന്താണ് ചെയ്യണ്ടത്. ഇത് തുറന്നു സംസാരിക്കേണ്ട കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു എന്നാണ് ദേവി ശ്രീ പ്രസാദ് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments