Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍,പുഴുവിന്റെ നിര്‍മ്മാണപ്രക്രിയക്ക് മാറ്റേകാന്‍ ബാദുഷ

രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍,പുഴുവിന്റെ നിര്‍മ്മാണപ്രക്രിയക്ക് മാറ്റേകാന്‍ ബാദുഷ

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (08:56 IST)
ഒത്തിരി പേരുടെ വിയര്‍പ്പാണ് സിനിമ.രണ്ട് പതിറ്റാണ്ടിലേറെയായി എത്രയോ മലയാള സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാദുഷ.കേരള വര്‍മ്മ പഴശ്ശിരാജ, കുരുക്ഷേത്ര, ഒരേ കടല്‍, ട്രിവാന്‍ഡ്രം ലോഡ്ജ് , കമ്മത്ത് & കമ്മത്ത്, അഞ്ചാം പാതിരാ തുടങ്ങി എത്രയോ ചിത്രങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഒരു നിര്‍മ്മാതാവ് കൂടിയാണ്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ് ബാദുഷ. ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രമായ പുഴുവിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
 
'ഏതൊരു ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയേയും സാധുകരിക്കാനും കാര്യക്ഷമമാക്കാനും കൃത്യമായ സംഘാടനത്തിന് സാധിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ ഈ ക്രമീകരണത്തെ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് എന്‍ എം ബാദുഷ. 
 
വളരെ ചിട്ടയോടുകൂടി ഉണ്ടാക്കിയെടുക്കുന്ന ഒരു ചിത്രം ഏറെ ഗുണമേന്മയുള്ളതാകുന്നു. കേരള വര്‍മ്മ പഴശ്ശിരാജ, കുരുക്ഷേത്ര, ഒരേ കടല്‍, ട്രിവാന്‍ഡ്രം ലോഡ്ജ് , കമ്മത്ത് & കമ്മത്ത്, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളെ മികച്ചതാക്കാന്‍ ബാദുഷ വഹിച്ച പങ്ക് വളരെ വലുതാണ്.
 
 അതുകൊണ്ടുതന്നെ മലയാള സിനിമാലോകത്തേക്ക് നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹം ഒട്ടനേകം പ്രശംസ ആര്‍ജിച്ചു.പുഴുവിന്റെ നിര്‍മ്മാണപ്രക്രിയക്ക് മാറ്റേകാന്‍ ബാദുഷക്ക് സാധിക്കും എന്നതില്‍ സംശയമില്ല.'- പുഴു ടീം കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയുടെ ബിഗിലിന് 2 വയസ്സ്, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍