Webdunia - Bharat's app for daily news and videos

Install App

'വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന കലാകാരന്‍'; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അമല്‍ ചന്ദ്രനെ കുറിച്ച് 'പുഴു' ടീം

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (11:04 IST)
പലപ്പോഴും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖങ്ങളെ സിനിമ കാണുന്ന ഒരാള്‍ക്ക് പരിചയം ഉണ്ടാകില്ല. ഒത്തിരി പേരുടെ വിയര്‍പ്പാണ് സിനിമ. പുഴു എന്ന ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും പരിചയപ്പെടുത്തുകയാണ് നിര്‍മ്മാതാക്കള്‍. പ്രീസ്റ്റ്, വികൃതി, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, തൊട്ടപ്പന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അമല്‍ ചന്ദ്രന്‍ പുഴുവിലുമുണ്ട്.
 
'പ്രീസ്റ്റ്, വികൃതി, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ജനപ്രിയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അമല്‍ ചന്ദ്രന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അഭിനേതാവില്‍ നിന്ന് കഥാപാത്രത്തിലേക്കുള്ള രൂപാന്തരത്തെ വളരെ അനായാസമായി കൈകാര്യം ചെയ്യാന്‍ അമല്‍ ചന്ദ്രന് എന്നും സാധിച്ചിട്ടുണ്ട് . 
 
മേക്കപ്പ് എന്ന അനന്തമായ സാധ്യതകളുള്ള കലക്ക് പുത്തനുണര്‍വും ഊര്‍ജ്ജവും നല്‍കാന്‍ എന്നും അമലിന് സാധിച്ചിട്ടുണ്ട്. വിരലുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഈ കലാകാരനെ ഒരുപാട് പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് ടീം പുഴു.'-പുഴു ടീം കുറിച്ചു.
 
പുഴു ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

Ultra Violet Rays: ഉയർന്ന അൾട്ര വയലറ്റ് സൂചിക, രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കാണം

ആർഭാടജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തൽ, ഇതിൽ മനം നൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

കൊല്ലത്ത് പള്ളി വളപ്പില്‍ നിന്ന് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി

സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments