വീണ്ടും പ്രണയ നായകനാകാന്‍ നിവിന്‍ പോളി, താരം ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ജൂലൈ 2021 (11:08 IST)
ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച നിവിന്‍ പോളി ചിത്രമാണ് താരം. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഈസ്റ്റര്‍ ദിനത്തിലായിരുന്നു സിനിമ പ്രഖ്യാപിച്ചത്.വിവേക് ??രഞ്ജിത്തിന്റെതാണ് തിരക്കഥ. കിളി പോയി എന്ന ചിത്രത്തിനുശേഷം ഈ ടീമിനൊപ്പം സംഗീത സംവിധായകനായി രാഹുല്‍ രാജും ഉണ്ട്. ചിത്രത്തിനായുള്ള ജോലികള്‍ രാഹുല്‍ ആരംഭിച്ചുകഴിഞ്ഞു.
 
കമ്പോസിംഗ് സെഷനുകളിലൊന്നില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റൊമാന്റിക്- കോമഡി, ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് താരം.
 
ഗാനരചയിതാക്കളായ മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരും ടീമിന്റെ ഭാഗമാണ്.പ്രദീഷ് എം വര്‍മ്മ ഛായാഗ്രഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും.
 
തുറമുഖം,കനകം കാമിനി കലഹം,എബ്രിഡ് ഷൈനിന്റെ 'മഹാവീര്യര്‍' ,ബിസ്മി സ്പെഷ്യല്‍,ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിന്‍ പോളിക്ക് മുന്നിലുള്ളത്. പടവെട്ട് ചിത്രീകരണം ഇനിയും ബാക്കിയാണ്.മഹാവീര്യര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments