Publish Date: Mon, 06 Dec 2021 (10:59 IST)
Updated Date: Mon, 06 Dec 2021 (11:03 IST)
നായകനായും സംവിധായകനായും നിര്‍മ്മാതാവായും മലയാളസിനിമയില്‍ തിരക്കിലാണ് രമേഷ് പിഷാരടി. മമ്മൂട്ടിയോടൊപ്പം 'സിബിഐ 5'ല്‍ അഭിനയിച്ചുവരികയാണ് താരമിപ്പോള്‍.
2019ല്‍ പുറത്തിറങ്ങിയ'ഗാനഗന്ധര്‍വന്' ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി .സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ ശ്രദ്ധനേടിയ സുനീഷാണ് തിരക്കഥയൊരുക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ബാദുഷ എന്‍ എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രവും രമേഷ് പിഷാരടി സംവിധാനം ചെയ്തിരുന്നു.