റാണാ ദഗുപതി ഹോളിവുഡ് ചിത്രം അവഞ്ചേഴ്സിലേക്ക്!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (16:11 IST)
ബാഹുബലിയിലെ ഭല്ലാൽദേവ എന്ന വില്ലൻ കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത റാണാ ദഗുപതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപം കൊണ്ടും അഭിനയംകൊണ്ടും ശബ്ദം കൊണ്ടും അദ്ദേഹം കഥാപാത്രത്തെ അനശ്വരമാക്കി. ഇപ്പോഴിതാ ഹോളിവുഡ് സിനിമയുടെ ഭാഗമാവുന്നു. 
 
ഹോളിവുഡിലെ അവഞ്ചേഴ്‌സിലാണ് റാണ ദഗുപതി ഭാഗമാകുന്നത്. അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍ യൂണിവേഴ്‌സിന്റെ തെലുങ്ക് പതിപ്പില്‍ താനോസ് എന്ന പ്രധാന വില്ലൻ കഥാപാത്രം തെലുങ്കിൽ സംസാരിക്കുക. റാണയുടെ ശബ്ദത്തിലാവും.
 
ഡിസ്നി ഇന്ത്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിനു ശബ്ദം നൽകാനായി താരത്തെ സമീപിച്ചത്. റാണയുടെ ശബ്ദം കഥാപാത്രത്തിനു നൽകുന്നത് വഴി കൂടുതൽ പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കാനാകും എന്നാണ് ഡിസ്നി ഇന്ത്യ കണക്കുകൂട്ടുന്നത്.
 
സൂപ്പര്‍ഹീറോസിന് ഏറെ വെല്ലുവിളിയായ താനോസ് എന്ന വില്ലന് ശബ്ദം നല്‍കുന്നതില്‍ ഏറെ ത്രില്ലിലാണ് താനെന്ന് റാണാ ദഗുപതി പറഞ്ഞു. സൂപ്പർ ഹീറോ സിനിമകൾ കണ്ടാണ് താൻ വളർന്നത് അതിനാൽ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാകി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

അടുത്ത ലേഖനം
Show comments