Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലത്തിന്‍റെ രാഷ്‌ട്രീയം പറയാൻ വിഷ്‌ണുവും അന്നയും, 'രണ്ട്' ഒരുങ്ങുന്നു

കാലത്തിന്‍റെ രാഷ്‌ട്രീയം പറയാൻ വിഷ്‌ണുവും അന്നയും, 'രണ്ട്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, വെള്ളി, 12 ഫെബ്രുവരി 2021 (22:07 IST)
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും ഒന്നിക്കുന്ന 'രണ്ട്' ചിത്രീകരണം പൂർത്തിയായി. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. അടുത്തിടെ ചിത്രീകരണം ആരംഭിച്ച 'രണ്ട്' ഒറ്റ ഷെഡ്യൂളിൽ തന്നെ പൂർത്തിയാക്കാൻ ടീമിനായി.
 
വിഷ്ണു, അന്ന രേഷ്മ എന്നിവർക്കൊപ്പം ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം, സുധി കൊപ്പ, കലാഭവൻ റഹ്മാൻ, ബാലാജി ശർമ്മ, ഗോകുലൻ,അനീഷ് ജി മേനോൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
 
ഹെവൻലി ഫിലിംസിന്റെ ബാനറിൽ പ്രജീവ് സത്യവർത്തനാണ് ചിത്രം നിർമ്മിക്കുന്നത്. ബിനുലാൽ ഉണ്ണിയാണ് തിരക്കഥ. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് മനോജ് കണ്ണോത്തും ആണ് കൈകാര്യം ചെയ്യുന്നത്. എം ജയചന്ദ്രനാണ് സംഗീതം നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽമാൻ ഖാന്‍റെ വില്ലനാകാൻ ഇമ്രാൻ ഹാഷ്‌മി, 'ടൈഗർ 3' ഒരുങ്ങുന്നു