പൃഥ്വിരാജും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു, വരുന്നത് മറ്റൊരു നന്ദനം?

Webdunia
ശനി, 11 നവം‌ബര്‍ 2017 (17:26 IST)
നന്ദനം മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യമാണ്. രഞ്ജിത് സംവിധാനം ചെയ്ത ആ ചിത്രത്തിലൂടെയാണ് പൃഥ്വിരാജിനെ മലയാള സിനിമയ്ക്ക് ലഭിച്ചത്. അതിന് ശേഷം രഞ്ജിത്തും പൃഥ്വിയും തമ്മില്‍ കുറേ ചിത്രങ്ങളില്‍ സഹകരിച്ചു. അവയെല്ലാം മികച്ച വിജയം നേടുകയും ചെയ്തു. 
 
പുതിയ വാര്‍ത്ത, രഞ്ജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. എന്നാല്‍ ഇത്തവണ രഞ്ജിത് സംവിധായകന്‍റെ തൊപ്പി അണിയുകയല്ല, പൃഥിക്കൊപ്പം ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അച്ഛനായാണ് രഞ്ജിത് അഭിനയിക്കുന്നത്.
 
നസ്രിയയും പാര്‍വതിയുമാണ് ഈ സിനിമയിലെ നായികമാര്‍. പൃഥ്വിയും നസ്രിയയും സഹോദരങ്ങളായി അഭിനയിക്കുന്നു. ഇവരുടെ പിതാവായാണ് രഞ്ജിത് വരുന്നത്.
 
അതുല്‍ കുല്‍ക്കര്‍ണി, മാലാ പാര്‍വതി, സിദ്ദാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരും ഈ അഞ്ജലി മേനോന്‍ ചിത്രത്തിലെ താരങ്ങളാണ്. രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല. 
 
ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ ഊട്ടിയില്‍ പൂര്‍ത്തിയായി. അടുത്ത ഘട്ട ചിത്രീകരണം കേരളത്തിലും യു എ ഇയിലുമാണ്. എം ജയചന്ദ്രനാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അജിത് പവാറിന്റെ മരണത്തിൽ സുരൂഹത, ആരോപണവുമായി ശിവസേനയും കോൺഗ്രസും രംഗത്ത്

"എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടത്, പക്ഷേ"; സുരേഷ് ​ഗോപിയെ പരിഹസിച്ച് എംഎം മണി

"ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്"; ധനമന്ത്രി അത് ബോധപൂർവം മറന്നു"; വിമർശിച്ച് മുഖ്യമന്ത്രി

തമിഴ്‌നാടിൽ തോൽക്കുമെന്ന് ബിജെപിക്കറിയാം, ബജറ്റിൽ തഴഞ്ഞതിൽ അത്ഭുതമില്ല : എം കെ സ്റ്റാലിൻ

സിജെ റോയിയുടെ മരണം: പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍ എംപി

അടുത്ത ലേഖനം
Show comments