Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ ‘തുട’യ്ക്കെന്താ കൊമ്പുണ്ടോ? - റിമ പൊട്ടിത്തെറിക്കുന്നു

മോഹൻലാലിന്റെ ‘തുട‘ ആർക്കും ഒരു പ്രശ്നമല്ലേ? - റിമ ചോദിക്കുന്നു

Webdunia
വ്യാഴം, 26 ഏപ്രില്‍ 2018 (19:06 IST)
സുരാജ് വെഞ്ഞാറമൂട്, റിമ കലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആഭാസം’ എന്ന സിനിമക്ക് ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഏറെ വിവാദമായിരുന്നു. സുരാജിന്റെ തുട കാണിച്ചതായിരുന്നു സെൻസർ ബോർഡിന് ദഹിക്കാതിരുന്നത്. ഇപ്പോഴിതാ, മോഹൻലാലിന് തുട കാണിക്കാമെങ്കിൽ സുരാജിന് ‘തുട’ കാണിച്ചാലെന്താണെന്ന് റിമ ചോദിക്കുന്നു.
 
ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ സെന്‍സര്‍ ബോർഡിന്റെ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ‘അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ‘ എന്നായിരുന്നു അവളുടെ മറുപടി. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ’ - എന്നായിരുന്നു റിമ പറഞ്ഞത്.
 
സെൻസർ ബോർഡ് നടത്തിയത് അനാവശ്യ ഇടപെടലായിരുന്നുവെന്ന് റിമ വ്യക്തമാക്കി. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണെന്ന് റിമ പറയുന്നത്. 
 
ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments