Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമൻ ഇൻ സിനിമ കളക്‍ടീവിന്റെ നീക്കം ഫലം കാണുന്നു; പ്രതികരണവുമായി മന്ത്രി രംഗത്ത്

വിമൻ ഇൻ സിനിമ കളക്‍ടീവിന്റെ നീക്കം ഫലം കാണുന്നു; പ്രതികരണവുമായി മന്ത്രി രംഗത്ത്

വിമൻ ഇൻ സിനിമ കളക്‍ടീവിന്റെ നീക്കം ഫലം കാണുന്നു; പ്രതികരണവുമായി മന്ത്രി രംഗത്ത്
കൊച്ചി , വ്യാഴം, 26 ഏപ്രില്‍ 2018 (08:28 IST)
സിനിമാ മേഖലയില്‍ സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കുമെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു.

നേരത്തെ കമ്മീഷൻ രൂപീകരിച്ച് ഒരുവർഷമാകാറായിട്ടും ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കാണിച്ച് വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ നേതൃത്വത്തിൽ വനിതാ ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയുള്ള പ്രതികരണം.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം: -

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ചു. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരും ഉണ്ടായിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്ന് അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്.

ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും പ്രത്യാശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോരഖ്പുര്‍ ദുരന്തം: ഡോ. കഫീല്‍ ഖാന് ജാമ്യം - പുറത്തിറങ്ങുന്നത് എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം