സലിം കുമാറിന് സർപ്രൈസ് ഒരുക്കി രാജ ടീം, അവതാരകനായി മമ്മൂട്ടി!
സലിം കുമാറിനെ ഞെട്ടിച്ച് മമ്മൂട്ടിയും കൂട്ടരും
Publish Date: Sat, 15 Sep 2018 (10:11 IST)
Updated Date: Sat, 15 Sep 2018 (10:13 IST)
ഷൂട്ടിംഗ് സെറ്റുകളിൽ താരങ്ങളുടെ പിറന്നാൾ, വിവാഹവാർഷികം എന്നിവയെല്ലാം ആഘോഷിക്കുന്നത് പതിവാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ഷൂട്ടിംഗ് ലൊക്കേഷനിലും ഒരു ആഘോഷപരിപാടി നടന്നു.
സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികമാണ് സിനിമാസെറ്റിൽ വലിയ ആഘോഷമാക്കി മാറ്റിയത്. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ സലിം കുമാറിന് സർപ്രൈസ് സമ്മാനമൊരുക്കുകയായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇടയ്ക്ക് മൈക്ക് മേടിച്ച് അവതാരകനായും അദ്ദേഹം ചടങ്ങ് കേമമാക്കി. ആഘോഷത്തിന്റെ ചിത്രങ്ങൾ സലിം കുമാർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.