ബാറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഇടവേളയില്‍ ലാലിനൊപ്പം സമയം ചെലവഴിക്കുകയാണ് അദ്ദേഹം. സിനിമ സംഭാഷണങ്ങള്‍ക്കിടെ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫിയാണ് ശ്രദ്ധ നേടുന്നത്. നടന്റെ കഴുത്തില്‍ കുരിശുമാല കാണാം. ബാറോസ് എന്ന നിധി കാക്കുന്ന ഭൂതമായി ലാല്‍ വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍ ചെയ്യുന്ന ഭൂതത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു എന്നാണ് കരുതുന്നത്.
ഇനിയുള്ള മൂന്ന് മാസക്കാലത്തോളം മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ തിരക്കിലായിരിക്കും. അതിനുശേഷം മാത്രമേ അദ്ദേഹം മറ്റു ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുകയുള്ളൂ എന്നാണ് അറിയാന്‍ ആകുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.