2 കണ്‍‌ട്രീസിന് രണ്ടാം ഭാഗം വരുന്നു, തിരക്കഥ പൂര്‍ത്തിയായി; പൊട്ടിച്ചിരിയുടെ മേളത്തിന് ഷാഫി - റാഫി - ദിലീപ് കൂട്ടുകെട്ട്!

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (13:39 IST)
ജനപ്രിയ നായകന്‍ ദീലിപും സംവിധായകന്‍ ഷാഫിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. കല്യാണരാമനും മേരിക്കുണ്ടൊരു കുഞ്ഞാടും ടു കൺ‌ട്രീസും ഇക്കൂട്ടത്തിൽ പെടും. 
 
ഇതില്‍ ഏറ്റവും വലിയ വിജയം 2 കണ്‍‌ട്രീസ് ആണ്. രജപുത്ര രഞ്ജിത് നിര്‍മ്മിച്ച ചിത്രം 50 കോടി ക്ലബില്‍ ഇടം നേടി. റാഫിയുടെ തിരക്കഥയായിരുന്നു ചിത്രത്തിന്‍റെ കരുത്ത്. 
 
മം‌മ്തയുടെയും ദിലീപിന്റേയും കൂട്ടുകെട്ട് ഒരുക്കിയ കോമഡികൾ പ്രേക്ഷകർ നിറഞ്ഞകൈയ്യടിയോടെയാണ് ഏറ്റെടുത്തത്. എന്തായാലും 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  
 
മല്‍സരിച്ചുളള അഭിനയപ്രകടനമായിരുന്നു ദീലിപും മംമ്തയും 2 കണ്‍‌ട്രീസില്‍ നടത്തിയിരുന്നത്. നേരത്തേ മൈ ബോസ് എന്ന ചിത്രത്തിലും ഇവരുടെ കോമ്പോ ഹിറ്റായിരുന്നു. അപ്പോൾ ഇതിനൊരു രണ്ടാം ഭാഗം വന്നാൽ അത് പ്രേക്ഷകർ സ്വീകരിക്കുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. 
 
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും 2 കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗം ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സസ്‌പെന്‍ഷന്‍ ജനങ്ങളെ പറ്റിക്കാന്‍'; രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

അടുത്ത ലേഖനം
Show comments