Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെയുടെ പുതിയ ചിത്രം, നായകന്‍ ഷറഫുദ്ദീന്‍

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെയുടെ പുതിയ ചിത്രം, നായകന്‍ ഷറഫുദ്ദീന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 19 ജനുവരി 2022 (12:50 IST)
തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന സിനിമയാണ്, 1744 ഡബ്ല്യൂ.എ. ഷറഫുദ്ദീന്‍ നായകനായെത്തുന്ന സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ്.
 
'ഇതൊരു വ്യത്യസ്തമായ ക്രൈം കോമഡി ഡ്രാമയാണ്, അതില്‍ കുറച്ച് റോഡ് ട്രിപ്പ് ഘടകങ്ങളുമുണ്ടെന്ന് സംവിധായകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്‍ വേഷമിടുന്നു.
 
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, രഞ്ജി കണ്‍കോല്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
നേരത്തെ കുഞ്ചാക്കോ ബോബനൊപ്പമുള്ള പത്മിനി എന്ന ചിത്രം സെന്ന ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു.
 
കബീനി ഫിലിംസിന്റെ ബാനറില്‍ തയാറാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ തുടങ്ങിയവരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നല്‍ മുരളി അഭിനയിച്ചപ്പോള്‍ ആ സങ്കടം മാറി, സിനിമയിലെ ജോസ് മോന്‍ പറയുന്നു