'ഷൈലോക്ക്' നാളെയെത്തും, ഞെട്ടിക്കുന്ന നീക്കവുമായി മമ്മൂട്ടി !

ബേണി ജോഷ്വ
വെള്ളി, 8 നവം‌ബര്‍ 2019 (17:19 IST)
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഷൈലോക്കിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ് നായികയാകുന്നത്. ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഷൈലോക്കിന്റെ റിലീസ് ക്രിസ്മസിന് നിശ്ചയിച്ചുകഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൻറെ ആദ്യ ലുക്ക് പോസ്റ്റർ നാളെ (നവംബർ 9 ശനിയാഴ്ച) രാത്രി ഏഴുമണിക്ക് പുറത്തുവിടും. ആരാധകരെ ത്രില്ലടിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ആദ്യലുക്ക് പോസ്റ്ററായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
 
ഷൈലോക്ക് പൊളിയുകയാണെങ്കിൽ താൻ ഈ പണി നിർത്തുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് പറഞ്ഞതും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഷൈലോക്കുമായി ബന്ധപ്പെട്ട ഒരു കുറിപ്പിന് താഴെ, പരുന്ത് എന്ന ചിത്രത്തിലും മമ്മൂട്ടി പലിശക്കാരന്റെ റോളിൽ ആണ് എത്തിയതെന്നും ആ സിനിമ വിജയമായില്ലെന്നും ഒരു പ്രേക്ഷകന് എഴുതിയിരുന്നു. ആ കമന്റിന് മറുപടിയായാണ് പരാജയപ്പെട്ടാൽ പണി നിർത്തുമെന്ന് നിർമ്മാതാവ് എഴുതിയിരിക്കുന്നത്.
 
ഷൈലോക്ക് എന്ന പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കുമെന്നും അല്ലെങ്കിൽ താൻ ഈ പണി നിർത്തുമെന്നുമാണ് ജോബി ജോർജ്ജ് കുറിച്ചത്. എന്തായാലും ജോബിയുടെ ആത്മവിശ്വാസം നിറഞ്ഞ മറുപടി ഷൈലോക്കിനെപ്പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments