Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമന്തയെ കടത്തിവെട്ടാൻ ശ്രദ്ധ കപൂർ: പുഷ്പ 2 വില ഐറ്റം ഡാൻസ്

sreddha kapoor in Pushpa 2 coming soon

നിഹാരിക കെ എസ്

, ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (15:22 IST)
ഹൈദരാബാദ്: അല്ലു അർജുൻ - സുകുമാർ കൂട്ടുകെട്ടിൽ ഇറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രം ഡിസംബർ 6 ന് റിലീസ് ചെയ്യും. രശ്‌മിക മന്ദാന തന്നെയാണ് പുഷ്പ 2 വിലെയും നായിക. ചിത്രത്തിൽ ഒരു സർപ്രൈസ് ഉണ്ട്. ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം ഭാഗത്തിലും ഒരു ഐറ്റം ഡാൻസ് ഉണ്ടാകുമെന്നാണ് സൂചന.
 
ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് പുഷ്പ 2 ലെ ഒരു സുപ്രധാന രംഗത്തിൽ ഡാന്‍സുമായി എത്തുന്നത് എന്നാണ് വിവരം. ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടം സ്ത്രീ 2വിലെ നായികയാണ് ശ്രദ്ധ. പുഷ്പ ആദ്യഭാഗത്ത് സാമന്ത അഭിനയിച്ച് ദേവി ശ്രീപ്രസാദ് സംഗീതം നല്‍കിയ ഓ അണ്‍ഡ എന്ന ഗാനം പാന്‍ ഇന്ത്യ വൈറലായിരുന്നു. സാമന്തയെ കടത്തിവെട്ടാൻ ശ്രദ്ധയ്ക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
 
ഗുൽട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം, അനിമൽ സിനിമയിലൂടെ ശ്രദ്ധേയായ തൃപ്തി ദിമ്രി ഉൾപ്പെടെ പുഷ്പ 2വില്‍ നൃത്ത രംഗത്തിനായി നിർമ്മാതാക്കളുടെ നിരവധിപ്പേരെ ആലോചിച്ചിരുന്നു. എന്നാല്‍ അവസാനം ശ്രദ്ധ കപൂറിനെ ഉറപ്പിക്കുകയായിരുന്നു. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രജനികാന്തിനെക്കാൾ നൂറിരട്ടി ലാളിത്യമുണ്ട് അവൾക്ക്': പുകഴ്ത്തി ധനുഷ്, ഇടഞ്ഞ് ആരാധകർ