Webdunia - Bharat's app for daily news and videos

Install App

മരക്കാറിൽ മോഹൻലാലിനൊപ്പം നാഗാർജ്ജുനയും സുനിൽ ഷെട്ടിയും

Webdunia
ചൊവ്വ, 1 മെയ് 2018 (14:31 IST)
മോഹൻലാലിനെ നായകനാ‍ക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്ന നവംബറിൽ ആരംഭിക്കും. ഓരോ ദിവസവും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. 
 
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ. ഇപ്പോഴിത ചിത്രത്തിന്റെ വാർത്തകൾ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കും എന്ന് നേരത്തെ തന്നെ പ്രിയദർശൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മരക്കാരിൽ നാഗാർജ്ജുനയും സുനിൽ ഷെട്ടിയും വേഷമിടുന്നു എന്നാണ് പുതിയ റിപ്പോട്ടുകൾ.    
 
ഇരുവരും നേരത്തെ പ്രിയദർഷൻ സംവിധാനം ചെയ്ത സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുനിൽ ഷെട്ടി മുൻപ് പ്രിയദർഷൻ മോഹൻലാൽ കൂട്ടുകെട്ടിൽ തന്നെ പുറത്തിറങ്ങിയ കാക്കക്കുയിൽ എന്ന ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു. .നഗ ചൈതന്യയെ നയകനാക്കി തെലുങ്കിൽ പ്രിയദർഷൻ നിർണ്ണയം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 
 
ബാഹുബലിക്കായി രംഗം ഒരുക്കിയ സാബു സിറിലാണ് ചിത്രത്തിനായി സെറ്റ് ഡിസൈൻ ചെയ്യുന്നത്. മരക്കാരുടെ ചലനങ്ങളെ തിരു ക്യാമറയിൽ പകർത്തും. തമിഴ് സിനിമ രംഗത്തു നിന്നും സൂര്യ, വിജയ് സേതുപതി എന്നീ താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. വിക്രമും ചിത്രത്തിന്റെ ഭാഗമായേക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. 
 
എന്തായാലും മരക്കാർ അറബിക്കറ്റലിന്റെ സിംഹം എന്ന ചിത്രം താര സമ്പന്നമായിരിക്കും എന്ന്‌ ഉറപ്പായി കഴിഞ്ഞു. ഇനി ആരോക്കെ ചിത്രത്തിന്റെ ഭാഗംമാ‍കും എന്നത് വരും ദിവസങ്ങളിൽ അറിയാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments