Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്യാൻ ശ്രീനിവാസന്റെ ‘സച്ചിൻ‘ മോഷൻ ടീസർ പുറത്തുവിട്ടു

വാർത്ത സിനിമ സച്ചിൻ മോഷൻ ടീസർ ധ്യാൻ ശ്രീനിവാസൻ അജു വർഗ്ഗീസ്  News Cinema Sachin Motion Teaser Dyan Sreenivasan Aju Vergies
, ചൊവ്വ, 24 ഏപ്രില്‍ 2018 (14:27 IST)
ധ്യാൻ ശ്രീനിവാസൻ അജു വർഗ്ഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. മണിരത്നം എന്ന സിനിമക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ. അജു വർഗ്ഗീസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ ടീസർ പുറത്തുവിട്ടത്.
 
ചിത്രത്തിൽ സച്ചിൻ എന്ന കഥാപാത്രമായാണ് ധ്യാൻ എത്തുന്നത്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു മുഴുനീള എന്റെർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രേഷ്മ രാജൻ നായികയായി എത്തുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
സച്ചിൻ ആരാധകനായ അച്ഛൻ ആ പേരു മകനു നൽകുന്നതും തുടർന്ന് ക്രിക്കറ്റ് ആരാധകനായി മാറുന്ന മകന്റെ രസകരമായ സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. എസ് എൽ പുരം ജയസൂര്യയാണ് 
ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവ ഛായാഗ്രാഹകനായ നീൽ ഡി കുഞ്ഞ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ തിരിച്ചറിവിന്റെ പാതയിൽ ദിലീപിന്റെ കമ്മാരനും കൂട്ടരും!