Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പാപ്പന്‍' സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍

'പാപ്പന്‍' സെറ്റില്‍ ക്രിസ്മസ് ആഘോഷിച്ച് സുരേഷ് ഗോപി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, ശനി, 25 ഡിസം‌ബര്‍ 2021 (15:10 IST)
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം പാപ്പന്‍ സെറ്റില്‍. സിനിമ ലൊക്കേഷനില്‍ ക്രിസ്മസ് ആഘോഷിച്ച സന്തോഷം അദ്ദേഹം പങ്കുവെച്ചു. എല്ലാവര്‍ക്കും ആശംസകളും സുരേഷ് ഗോപി നേര്‍ന്നു.
 
പോലീസ് യൂണിഫോമില്‍ നന്ദുവിനെയും മറ്റ് അണിയറപ്രവര്‍ത്തകരെയും കാണാം.മലയാറ്റൂരിലാണ് പുതിയ ഷെഡ്യൂളിന് തുടക്കമായത്. സുരേഷ് ഗോപി ഡിസംബര്‍ 20ന് ടീമിനൊപ്പം ചേര്‍ന്നിരുന്നു.
എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
 
വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്‍, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മിന്നല്‍ മുരളി അതിമനോഹരം..', കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്