Webdunia - Bharat's app for daily news and videos

Install App

വിക്രം കര്‍ണനാകുന്ന ‘മഹാവീര്‍ കര്‍ണ’യില്‍ സുരേഷ് ഗോപി ദുര്യോധനന്‍, മോഹന്‍ലാല്‍ ഭീമന്‍ !

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (18:50 IST)
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍താരം സുരേഷ്ഗോപി ദുര്യോധനനായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നും സൂചന. ചിയാന്‍ വിക്രം കര്‍ണനാകുന്ന ഈ മള്‍ട്ടി ലാംഗ്വേജ് ചിത്രത്തിന് 300 കോടി രൂപയാണ് ബജറ്റ്.
 
ഭീമസേനനായി അഭിനയിക്കുക എന്ന ആഗ്രഹം എങ്ങനെയും സാധിക്കാന്‍ തന്നെയാണ് മോഹന്‍ലാലിന്‍റെ തീരുമാനം. അത് രണ്ടാമൂഴത്തിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ എന്നാണ് അദ്ദേഹം ആലോചിക്കുന്നതത്രേ. അതുകൊണ്ടാണ് ‘മഹാവീര്‍ കര്‍ണ’യില്‍ ഭീമസേനനാകുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ ക്യാമ്പ് ചിന്തിക്കുന്നത്.
 
ആര്‍ എസ് വിമലിന്‍റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ മോഹന്‍ലാലിന്‍റെയും സുരേഷ്ഗോപിയുടെയും ഡേറ്റുകള്‍ തീരുമാനമായതായാണ് അറിയുന്നത്. വിമലിനൊപ്പം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുരേഷ്ഗോപിയും ഉണ്ടായിരുന്നു.
 
വിക്രമിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ ‘ഐ’യില്‍ സുരേഷ്ഗോപിയായിരുന്നു വില്ലന്‍. മഹാവീര്‍ കര്‍ണയില്‍ പക്ഷേ കര്‍ണന്‍റെ അടുത്ത മിത്രമായ ദുര്യോധനന്‍ ആകുന്നതിലൂടെ വിക്രം - സുരേഷ്ഗോപി ബന്ധവും ദൃഢമാകുകയാണ്. മാഫിയ, രജപുത്രന്‍, ധ്രുവം എന്നീ ചിത്രങ്ങളിലും സുരേഷ്ഗോപിയും വിക്രമും ഒരുമിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

അടുത്ത ലേഖനം
Show comments