Webdunia - Bharat's app for daily news and videos

Install App

സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍, അച്ഛനായി മമ്മൂട്ടി!

Webdunia
തിങ്കള്‍, 21 മെയ് 2018 (14:39 IST)
മലയാളത്തിന് പ്രിയപ്പെട്ട തമിഴ് താരങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍‌നിരയിലുള്ള ആളാണ് സൂര്യ. വിജയ് കഴിഞ്ഞാല്‍ മലയാളിയുവത്വം ഏറെ ആരാധിക്കുന്ന തമിഴ് ഹീറോ സൂര്യയാണ്. സൂര്യയ്ക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത.
 
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. സയേഷ നായികയാകുന്ന ഈ സിനിമ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി 15 കോടി രൂപയാണ് മോഹന്‍ലാല്‍ പ്രതിഫലം പറ്റുന്നതെന്നാണ് ഒരു വാര്‍ത്ത.
 
മമ്മൂട്ടി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിക്കുന്ന യാത്ര എന്ന ചിത്രത്തില്‍ വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡിയായാണ് സൂര്യ അഭിനയിക്കുന്നത്. ഈ സിനിമ തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങും.
 
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വലിയ ആരാധകനാണ് സൂര്യ. തുടര്‍ച്ചയായുള്ള രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ ഈ മഹാനടന്‍‌മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമാണ് സൂര്യയെ തേടിയെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments