Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യോതിഷം നിങ്ങളുടെ രാശി പറയും; രാശി എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് 'സൂര്യൻ' പറയും

രാശിയെക്കുറിച്ച് ഇനിയും കൂടുതൽ അറിയാനുണ്ട്...

ജ്യോതിഷം നിങ്ങളുടെ രാശി പറയും; രാശി എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് 'സൂര്യൻ' പറയും
, ശനി, 19 മെയ് 2018 (12:26 IST)
രാശി എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഓരോ രാശിയ്‌ക്കും ഓരോ പ്രത്യേകതകളും ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ രാശിയെക്കുറിച്ച് അറിയേണ്ടതും നിങ്ങൾക്ക് അറിയാത്തതുമായ കാര്യങ്ങളിതാ...

1. ജലം, അഗ്‌നി, ഭൂമി, വായു
 
webdunia
ജ്യോതിഷത്തിൽ 12 രാശിചക്രമുണ്ട്, എന്നാൽ അതിനെ ജലം, അഗ്‌നി, ഭൂമി, വായു എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നുണ്ട്. കർക്കിടകം, വൃശ്ചികം, മീനം എന്നിവ ജലത്തിലും ഇടവം, ചിങ്ങം, ധനു എന്നിവ അഗ്‌നിയിലും കന്നി, മകരം, മേടം എന്നിവ ഭൂമിയിലും മിഥുനം, തുലാം, കുംഭം എന്നിവ വായുവിലും ഉൾപ്പെടുന്നു. ഇവ സൂര്യ രാശി ഫലങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.
 
2. സൂര്യ രാശി ഫലം ബാഹ്യരൂപത്തെ പ്രകടമാക്കിയേക്കാം
 
webdunia
നിങ്ങളുടെ സൂര്യ രാശി ഫലം നിങ്ങൾ എങ്ങനെയിരിക്കും എന്നു പ്രകടമാക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. ഉദാഹരണത്തിന്, ധനുരാശിയുള്ളവർക്ക് (നവംബർ 22 മുതൽ ഡിസംബർ 21 വരെ) സാധാരണയായി നീളമേറിയതും ദൃഢമായതുമായ കാലുകൾ ആയിരിക്കും. പെൺകുട്ടികൾ ആണെങ്കിൽ കുറച്ച് തന്റേടിയായിരിക്കാനും സാധ്യതയുണ്ട്.
 
3. ഓരോ രാശിയ്‌ക്കും ഓരോ നിറങ്ങളുണ്ട്
 
webdunia
നിങ്ങളുടെ രാശിയ്‌ക്ക് പ്രത്യേക നിറം ഉണ്ടെന്നറിയാമോ? എങ്കിൽ ഉണ്ട്, ഓരോ രാശിയ്‌ക്കും ഓരോ വ്യത്യസ്‌ത നിറങ്ങളുണ്ട്. ഉദാഹരണത്തിന് ധനുരാശിയുള്ളവർക്ക്, പ്രിയപ്പെട്ട നിറങ്ങളിൽ പർപ്പിൾ ആയിരിക്കും. മേടക്കാർക്ക് പിങ്ക്, തുലാംകാർക്ക് നീല എന്നിങ്ങനെയാണ്.
 
4. നിങ്ങളുടെ രാശി ഫലങ്ങൾ സൂര്യനിൽ നിന്നാണ്
 
webdunia
നിങ്ങളുടെ രാശി എന്താണെന്ന് എല്ലാവർക്കും അറിയാമായിരിക്കും. അത് എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? അത് എന്തിനെ ആശ്രയിച്ചാണെന്ന് അറിയാമോ? തീർച്ചയായും അത് നിങ്ങളുടെ ജന്മദിനത്തേയും വർഷത്തേയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ കുറച്ച് കൂടി വ്യക്തമാക്കിയാൽ അത് നിങ്ങൾ ജനിക്കുമ്പോൾ സൂര്യന്റെ സ്ഥാനം എവിടെയായിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടുകളിൽ തുളസിത്തറയുടെ പ്രാധാന്യം എന്ത് ?