Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കൂട്ടുകെട്ട്, ആവേശത്തിൽ സംവിധായകൻ ടി.കെ. രാജീവ് കുമാർ

T. K. Rajeev Kumar (ടി.കെ. രാജീവ് കുമാർ) Indian director

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 മാര്‍ച്ച് 2022 (09:21 IST)
ഇന്ത്യൻ സിനിമയിലെ പ്രശസ്ത ചിത്രസംയോജകൻ ആണ് അക്കിനേനി ശ്രീകർ പ്രസാദ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ ശേഷത്തിന് വീണ്ടും സംവിധായകൻ ടി കെ രാജീവ് കുമാറിനൊപ്പം ഒന്നിക്കുന്നു. രണ്ടാളും ഒന്നിച്ച് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബർമുഡ. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് സംവിധായകൻ നൽകി.
 
'ശേഷത്തിന് (2002) ശേഷം ബർമുഡയ്ക്ക് വേണ്ടി എന്റെ പ്രിയപ്പെട്ട എഡിറ്ററും അഭ്യുദയകാംക്ഷിയുമായ നാനി സാറിനൊപ്പം (ശ്രീകർ പ്രസാദ്) ഞാൻ ആവേശത്തിലാണ്.. ഇന്നലെ ഞങ്ങൾ ഫൈനൽ കട്ട് പൂർത്തിയാക്കി... വലിയ അനുഭൂതി..വളരെ നന്ദി സർ'-ടി കെ രാജീവ് കുമാർ കുറിച്ചു.
 
ബർമുഡ ഷൂട്ടിംഗ് ഇതിനകം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.2022ൽ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും ടി.കെ രാജീവ് കുമാർ പറഞ്ഞിരുന്നു.ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് അവതരിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ കുറിച്ച് മോശം പരാമര്‍ശം; വേദിയില്‍ കയറി അവതാരകന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്, ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)