രജനിയുടെ ‘കാലാ’ ജൂണ്‍ 7ന്, തമിത്-തെലുങ്ക്-ഹിന്ദി പതിപ്പുകള്‍ ഒന്നിച്ച്!

Webdunia
ശനി, 21 ഏപ്രില്‍ 2018 (15:07 IST)
രജനികാന്തിന്‍റെ അണ്ടര്‍വേള്‍ഡ് ത്രില്ലര്‍ ‘കാലാ’ ജൂണ്‍ ഏഴിന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചിത്രം ഏപ്രില്‍ 27ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്ക് വന്ന സിനിമാ സമരം മൂലം ഡേറ്റ് വൈകുകയായിരുന്നു.
 
മൂന്ന് ഭാഷയിലുള്ള പതിപ്പുകളും ഒരുമിച്ച് റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാവ് ധനുഷിന്‍റെ തീരുമാനം കാലായ്ക്ക് വലിയ മാസ് ഓപ്പണിംഗിന് അവസരമായി. കബാലിക്ക് ശെഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘കാലാ’യും ഒരു അധോലോകനായകന്‍റെ കഥയാണ് പറയുന്നത്.
 
തിരുനെല്‍‌വേലിയില്‍ നിന്ന് മുംബൈയിലെ ധാരാവിയിലെത്തുകയും അവിടെ സ്വന്തമായി അധോലോകം പടുത്തുയര്‍ത്തുകയും ചെയ്ത കാലാ ആയി രജനി എത്തുന്നു. നാനാ പടേക്കര്‍ ആണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
ഹ്യുമ ഖുറേഷി നായികയാകുന്ന സിനിമയില്‍ സമ്പത്ത്, സുകന്യ, സമുദ്രക്കനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments