Webdunia - Bharat's app for daily news and videos

Install App

അമിതാഭിന് പകരം അജിത്ത്, നസ്രിയയുടെ തിരിച്ചുവരവ്; അജിത്ത് #59നു സവിശേഷതകൾ ഏറെ

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (16:26 IST)
അമിതാഭ് ബച്ചന്‍ മുഖ്യവേഷത്തില്‍ എത്തി ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് ചിത്രമായിരുന്നു പിങ്ക്. മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു ഈ സിനിമ. പിങ്ക് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അജിത്ത് ആണ് നായകൻ. 
 
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്റെ റോളില്‍ തമിഴില്‍ എത്തുന്നത് അജിത്താണ്. അജിത്തിന്റെ 59മത് സിനിമയായിട്ടാണ് പുതിയ ചിത്രമൊരുങ്ങുക. സിനിമയുടെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. 
 
തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് മലയാളികളുടെ സ്വന്തം നസ്രിയ നസിം ആണ്. നസ്രിയയുടെ നാലാമത്തെ തമിഴ് സിനിമയായിരിക്കും ഇത്. വിവാഹത്തിനുശേഷം തമിഴകത്തേക്ക് നസ്രിയ നടത്തുന്ന തിരിച്ചുവരവ് കൂടിയായിരിക്കും ഇത്.
 
യുവന്‍ ശങ്കര്‍ രാജ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുമെന്നാണ് അറിയുന്നത്. ഛായാഗ്രഹാകന്‍ നീരവ് ഷാ സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കും.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments