മലയാളക്കര ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാലിന്റെ ഒടിവിദ്യകളും ഒടിയവതാരവും കാണാൻ ആവേശത്തോടെ കാത്തിരുന്ന ആരാധകർക്കിടയിലേക്ക് പാതിവെന്ത പരുവത്തിലാണ് സംവിധായകൻ സിനിമ എടുത്തുവെച്ചത്. സിനിമ മാസാണെന്നും ക്ലാസാണെന്നും മാസ് നിറഞ്ഞ ക്ലാസാണെന്നും ഒക്കെ തട്ടിവിട്ടത് സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്.
നെഞ്ചുവിരിച്ച് മോഹൻലാൽ ഫാൻസിന് തിയേറ്ററിൽ നിന്നും ഇറങ്ങിവരാമെന്ന് പറഞ്ഞ ശ്രീകുമാർ തന്നെയാണ് മോഹൻലാൽ ഫാൻസിനോട് ഉത്തരം പറയേണ്ട ആവശ്യം തനിക്കില്ലെന്ന് ഇന്നലെ പറഞ്ഞത്. വൻ ഹൈപ്പിൽ വന്ന ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയരാഞ്ഞപ്പോൾ തകർന്നു പോയത് ലാലേട്ടന്റെ കട്ട ഫാൻസ് തന്നെയാണ്.
എന്നാൽ, ഇന്നലെ സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചതെങ്കിൽ ഇന്നു മുതൽ റൂട്ട് മാറുമെന്നാണ് സൂചന. ശനിയും ഞായറും കുടുംബപ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. സംവിധായകൻ അമിത ആവേശവും തള്ളുകളും ഒന്നും കേൾക്കാത്ത കുടുംബപ്രേക്ഷകർ മുൻവിധികളൊന്നും ഇല്ലാതെ ചിത്രം കാണാൻ എത്തുന്നത്.
അങ്ങനെയെങ്കിൽ ആദ്യദിവസത്തെ ശോകമവസ്ഥ മാറ്റാൻ കുടുംബപ്രേക്ഷകർക്ക് കഴിയും. ചിത്രം വീണ്ടും ചരിത്രം കുറിക്കാനാണ് സാധ്യത.