തനി ഒരുവന്‍ 2 ഒരുങ്ങുന്നത് വമ്പന്‍ സ്‌കെയിലില്‍; നായിക നയൻതാര തന്നെ, കാത്തിരിപ്പിന് വിരാമമിട്ട് നിര്‍മാതാവ്

2018ല്‍ തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

നിഹാരിക കെ.എസ്
തിങ്കള്‍, 19 മെയ് 2025 (14:05 IST)
2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് തനി ഒരുവൻ. ജയം രവി (രവി മോഹൻ) നായകനായ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. നയൻതാര നായികയായപ്പോൾ അരവിന്ദ് സ്വാമി വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പുതിയ അപ്ഡേഷനുമായി നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി. 2018ല്‍ തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
 
'തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. അതിന്റെ ലോഞ്ചിങിനുള്ള കൃത്യമായ സമയത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ചിത്രത്തില്‍ രവി മോഹന്‍, നയന്‍താര എന്നിങ്ങനെ ഒരുപാട് അഭിനേതാക്കളുള്ളതിനാല്‍, അവരുടെ എല്ലാം സമയം നോക്കി, ഉചിതമായ സമയത്ത് ലോഞ്ചിങ് ഉണ്ടാകും', തമിഴ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അര്‍ച്ചന പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്ഫഹാനിലെ ഇറാന്‍ ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു

യുദ്ധം നിർത്താതെ ചർച്ചയില്ല: ഹോർമുസിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

ഇറാനിൽ യുഎസ് വ്യോമാക്രമണം: ഇന്ത്യയിൽ നിന്നുള്ള സഹായ ദൗത്യത്തിന് നിയോഗിച്ച വിമാനം തകർത്തു

അടുത്ത ലേഖനം