Ravi Mohan: രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിച്ച് നടി ഖുശ്ബു?
മക്കളെ നോക്കുന്നില്ല എന്നതായിരുന്നു ഇവർ ഉന്നയിച്ച പ്രധാന ആരോപണം.
ഭാര്യ ആർതിയുമായുള്ള വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ, കാമുകി എന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ രവി മോഹന്റെ വ്യക്തി ജീവിതം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. കെനിഷയും രവിയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനെ ശരിവെക്കുന്ന ആരോപണവും കുറ്റപ്പെടുത്തലും കഴിഞ്ഞ ദിവസം ആർതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മക്കളെ നോക്കുന്നില്ല എന്നതായിരുന്നു ഇവർ ഉന്നയിച്ച പ്രധാന ആരോപണം. ഇതോടെ, ഫാൻസ് രവിക്കെതിരെയായി.
കാമുകിയുടെ കൈയും പിടിച്ച് നടക്കുകയാണ്, മക്കളെ ഉപേക്ഷിച്ചു. ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ രവി എന്നെല്ലാം തടുങ്ങി വളരെ മോശം പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ പിന്നീട് കണ്ടത്. ഇതോടെ, ആർതി ഉന്നയിച്ച ആരോപണങ്ങളെല്ലാം നിഷേധിച്ച് രവി രംഗത്ത് വന്നു. താൻ 16 വർഷക്കാലം കൂട്ടിലടയ്ക്കപ്പെടുകയായിരുന്നുവെന്നും തന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടിരുന്നുവെന്നും രവി വെളിപ്പെടുത്തി.
തന്നേയും മക്കളേയും വീട്ടിൽ നിന്നും ഇറക്കിവിടാനുള്ള ശ്രമങ്ങൾ രവി നടത്തുന്നതായും ആർതി ആരോപിച്ചിരുന്നു. താരപത്നിയുടെ പോസ്റ്റ് വൈറലായപ്പോൾ പിന്തുണച്ചവരിൽ നടി ഖുശ്ബു, രാധിക ശരത്കുമാർ, സുഹാസിനി മണിരത്നം യുവനടൻ ശാന്ത്നു ഭാഗ്യരാജ് തുടങ്ങിയവരുമുണ്ട്. ഖുശ്ബുവും രവിയും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ആർതിക്ക് നടി പിന്തുണയറിയച്ചത് ചർച്ചയായി മാറി. രവി-ആർതി വിവാഹത്തിന് കാരണക്കാരിയും ഖുശ്ബുവാണ്.
പോസ്റ്റ് ലൈക്ക് ചെയ്തുകൊണ്ട് ആർതിയുടെ പക്ഷത്താണ് താൻ എന്ന് ഖുശ്ബു പറയാതെ പറയുകയാണ്. ഖുശ്ബുവാണ് ആർതി-രവി വിവാഹം നടക്കാൻ പ്രധാന കാരണം. പ്രണയത്തിന് മാത്രമല്ല തമിഴ് സിനിമയിൽ പല നല്ല സൗഹൃദങ്ങളും ഇന്നും നിലനിൽക്കാൻ കാരണവും ഖുശ്ബുവാണ്. എല്ലാവർക്കും ഇടയിൽ ഒരു മീഡിയേറ്ററായി പ്രവർത്തിക്കുന്നയാളാണ്. സഹപ്രവർത്തകരെ കരിയർ ബിൽഡ് ചെയ്യാനും ഖുശ്ബു സഹായിക്കാറുണ്ട്. പലർക്കും സിനിമയിൽ അവസരങ്ങൾ വാങ്ങി കൊടുത്തിട്ടുമുണ്ട്. നിർമാതാക്കളെ തിരിയുന്ന സംവിധായകർക്ക് എല്ലാ സഹായവും നടി ചെയ്ത് കൊടുക്കും.
ഇങ്ങനെയുള്ള ഖുശ്ബുവിന്റെ സൗഹൃദങ്ങളിൽ ഒന്നായിരുന്നു രവി. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഖുശ്ബു വഴിയാണ് ആർതി-രവി സൗഹൃദവും പ്രണയവും വിവാഹവും സംഭവിച്ചത്. രവിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടി... അവന് ആർതി മതി പങ്കാളിയായിട്ടെന്ന് തോന്നുകയാണെങ്കിൽ ഞങ്ങൾക്കും സമ്മതം എന്ന രീതിയിലായിരുന്നു കുടുംബം രവി-ആർതി വിവാഹത്തിന് സമ്മതിച്ചത്. അല്ലാതെ വിവാഹത്തിൽ അവർക്ക് പങ്കൊന്നുമില്ല. രവിയും ആർതിയും വേർപിരിഞ്ഞശേഷം ഖുശ്ബു ആർതിയുടെ പക്ഷത്താണെന്ന് ആരാധകർ കണ്ടെത്തി.