Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ വാരാന്‍ തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് !

കോടികള്‍ വാരാന്‍ തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് !

കെ ആര്‍ അനൂപ്

, ശനി, 12 സെപ്‌റ്റംബര്‍ 2020 (19:39 IST)
2019ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. അനശ്വര രാജൻ തന്നെയായിരിക്കും തമിഴ് പതിപ്പിലും നായികാ വേഷത്തിൽ എത്തുക. നവാഗതനായ ഹേമന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
ഈ വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗ് മാറ്റിവെച്ചിരിക്കുകയാണ്. അതേസമയം മറ്റു വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ 50 കോടി രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു. വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേട്ടത്തിന്‍റെ കൊടുമുടിയില്‍ ഷൈലോക്ക്, ആവേശമായ് മമ്മൂട്ടിച്ചിത്രം വീണ്ടും!