Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ട കലിപ്പില്‍ ജോജു ജോര്‍ജ്,'ഒരു താത്വിക അവലോകനം' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് !

കട്ട കലിപ്പില്‍ ജോജു ജോര്‍ജ്,'ഒരു താത്വിക അവലോകനം' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് !

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഏപ്രില്‍ 2021 (09:10 IST)
ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. നിരഞ്ജന്‍ രാജു, അജു വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോളിതാ ജോജുവിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇതുവരെ കാണാത്ത രൂപത്തിലാണ് നടനെ കാണാനാകുന്നത്. നരവീണ മുടിയും താടിയും നീട്ടി വളര്‍ത്തി മുണ്ടെടുത്ത് കട്ട കലിപ്പിലാണ് ജോജു. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം ഉള്ള സിനിമയായതിനാല്‍ നിഷ്പക്ഷ നിലപാടുള്ള ശക്തമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും.
 
റാഡിക്കലായൊരു മാറ്റമല്ല എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മേജര്‍ രവി, ഷമ്മി തിലകന്‍,പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, പുതുമുഖം അഭിരാമി,ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യോഹന്നാന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസഹാക്കിനെ തോളിലേറ്റി രമേഷ് പിഷാരടി, ചിത്രം വൈറലാകുന്നു