മമ്മൂട്ടിയുടെ മിസ്റ്ററി ത്രില്ലര്‍ 'ദി പ്രീസ്റ്റ്' ഒരുങ്ങുന്നു; രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരണം പൂർത്തിയായി !

കെ ആര്‍ അനൂപ്
വെള്ളി, 9 ഒക്‌ടോബര്‍ 2020 (20:45 IST)
മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. സെപ്റ്റംബർ 21ന് ചിത്രീകരണം പുനരാരംഭിച്ച സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി. സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതൊരു ചെറിയ ഷെഡ്യൂൾ കൂടിയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരുന്നു ചിത്രീകരണം.
 
‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ

അമേരിക്കയില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സൂചന

കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

Republic day: അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍ ഇവയാണ്

77മത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം

അടുത്ത ലേഖനം
Show comments