Webdunia - Bharat's app for daily news and videos

Install App

അസുരന്‍ ! മമ്മൂട്ടി - മഞ്‌ജു ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ ഞായറാഴ്‌ച !

ജോര്‍ജി സാം
ശനി, 11 ജനുവരി 2020 (16:58 IST)
മെഗാപ്രൊജക്ടുകള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ട് ഏവരെയും വിസ്‌മയിപ്പിക്കുകയാണ് മമ്മൂട്ടി. മാമാങ്കം 150 കോടി കളക്ഷനിലേക്ക് കടക്കുമ്പോള്‍ ഷൈലോക്ക് പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. വിഷുവിന് ‘വണ്‍’ പ്രദര്‍ശനത്തിനെത്തും. അതേസമയം തന്നെ, പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ പേരും ആദ്യലുക്ക് പോസ്‌റ്ററും ഞായറാഴ്‌ച രാവിലെ 10 മണിക്ക് പുറത്തുവിടും.
 
മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്‌ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ സിനിമ ഒരു ബിഗ് ബജറ്റ് ത്രില്ലറാണ്.  നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണികൃഷ്‌ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ്. നിഖില വിമലും ഈ സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.
 
ജോഫിന്‍റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്‍ടുകള്‍ മാറ്റിവച്ച് ഈ സിനിമയ്‌ക്ക് ഡേറ്റ് നല്‍കുകയായിരുന്നു. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സബ്‌ജക്‍ടാണ് ഈ സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഏറെ പ്രത്യേകതകളുള്ളതായിരിക്കും ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. ഒരു അസുരാവതാരം തന്നെയായിരിക്കും അതെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍പ്പം നെഗറ്റീവ് ഷേഡുള്ള നായകനായി മമ്മൂട്ടി കസറുമെന്നുതന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments