Webdunia - Bharat's app for daily news and videos

Install App

'ആര്‍.ഡി.എക്‌സ്' വിജയത്തിനുശേഷം ആന്റണി വര്‍ഗീസ് നായകന്‍ ,'പ്രൊഡക്ഷന്‍ നമ്പര്‍ 7'ന് തുടക്കമായി, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 9 നവം‌ബര്‍ 2023 (10:20 IST)
'ആര്‍.ഡി.എക്‌സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പുതിയ ചിത്രം പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.സോഫിയ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kevin Paul (@inst.kev)

നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ് ചിത്രം . റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആര്‍ഡിഎക്‌സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ്.
 
രാമേശ്വരം, കൊല്ലം, വര്‍ക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ ആയാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments