താന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് നാരദനില്‍ അവതരിപ്പിക്കുന്നതെന്ന് ടോവിനോ തോമസ് പറഞ്ഞിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാക്കപ്പ്. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇക്കഴിഞ്ഞ ദിവസമാണ് ടോവിനോ തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നടന്‍ ടീമിനോട് യാത്ര പറഞ്ഞതിനുശേഷം ബാക്കിയുള്ള ഭാഗങ്ങളുടെ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കി അണിയറ പ്രവര്‍ത്തകര്‍ നാരദന് പാക്കപ്പ് പറഞ്ഞു.
സിനിമയുടെതായി പുറത്തുവന്ന ചിത്രങ്ങളില്‍ ടോവിനോയെ വ്യത്യസ്തമായ രൂപത്തിലാണ് കാണാനായത്. അന്ന ബെന്‍ ആണ് നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചാര്‍ലി, ലീല പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറിന്റെതാണ് സ്‌ക്രീന്‍പ്ലേ.ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.