Webdunia - Bharat's app for daily news and videos

Install App

ടോവിനോയുടെ 'നാരദന്‍' ഷൂട്ടിങ് പൂര്‍ത്തിയായി, പാക്കപ്പ് പറഞ്ഞ് സംവിധായകന്‍ ആഷിഖ് അബു

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (09:33 IST)
താന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് നാരദനില്‍ അവതരിപ്പിക്കുന്നതെന്ന് ടോവിനോ തോമസ് പറഞ്ഞിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാക്കപ്പ്. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇക്കഴിഞ്ഞ ദിവസമാണ് ടോവിനോ തന്റെ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നടന്‍ ടീമിനോട് യാത്ര പറഞ്ഞതിനുശേഷം ബാക്കിയുള്ള ഭാഗങ്ങളുടെ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കി അണിയറ പ്രവര്‍ത്തകര്‍ നാരദന് പാക്കപ്പ് പറഞ്ഞു.
 
സിനിമയുടെതായി പുറത്തുവന്ന ചിത്രങ്ങളില്‍ ടോവിനോയെ വ്യത്യസ്തമായ രൂപത്തിലാണ് കാണാനായത്. അന്ന ബെന്‍ ആണ് നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചാര്‍ലി, ലീല പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറിന്റെതാണ് സ്‌ക്രീന്‍പ്ലേ.ജാഫര്‍ സാദിഖ് ഛായാഗ്രാഹകണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശേഖര്‍ മേനോന്‍ ആണ് സംഗീതമൊരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments