Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ ടൊവിനോ, മിന്നല്‍ മുരളിക്ക്‌ശേഷം അജയന്റെ രണ്ടാം മോഷണവും 5 ഭാഷകളില്‍ റിലീസ്

ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ ടൊവിനോ, മിന്നല്‍ മുരളിക്ക്‌ശേഷം അജയന്റെ രണ്ടാം മോഷണവും 5 ഭാഷകളില്‍ റിലീസ്

കെ ആര്‍ അനൂപ്

, വ്യാഴം, 6 ജനുവരി 2022 (12:00 IST)
ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം അണിയറയില്‍ ഒരുങ്ങുന്നു.മിന്നല്‍ മുരളിക്കുശേഷം ഇതര ഭാഷകളിലേക്ക് കൂടി എത്തുന്ന നടന്റെ ചിത്രം കൂടിയാകും ഇത്. 
 
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്. മെയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. കണ്ണൂരും കാസര്‍കോട്ടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
 
ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനറാണ്.
 
1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് എന്നീ കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.സുജിത് നമ്പ്യാര്‍ കഥയും തിരക്കഥയുമൊരുക്കുന്നു.
 
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച യൂ.ജി.എം. എന്റെര്‍റ്റൈന്മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒറ്റയ്ക്കല്ല കൂടെയുണ്ട്'; മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് ഷാജി കൈലാസ്, എലോണ്‍ റിലീസിനൊരുങ്ങുന്നു