'സുനാമി' തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അജു വര്‍ഗീസ്

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (12:22 IST)
സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സുനാമി'. ലാലും ലാല്‍ ജൂനിയര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ചില്‍ 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അജു വര്‍ഗീസ് അറിയിച്ചു. തിയേറ്റര്‍ റിലീസ് തന്നെയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ ബാലു വര്‍ഗീസ്, മുകേഷ്, അജു വര്‍ഗീസ്, ഇന്നസെന്റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
 
അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നസെന്റ് സുനാമിയുടെ കഥ ദിലീപിനോട് ഫോണില്‍ പറയുന്ന രീതിയിലാണ് രസകരമായ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആരും കാണാതെ കഥയൊന്നുമല്ല കണ്ട കഥയാണ് ഇതെന്ന് ടീസറിലൂടെ ഇന്നസെന്റ് പറയുന്നത്.അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷന്റെ ബാനറില്‍ അലന്‍ ആന്റണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്‍ നെറികേട് കാട്ടി: രണ്ടു വലിയ റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments