Webdunia - Bharat's app for daily news and videos

Install App

'സാദാ പോലീസ് ലുക്ക് ഇല്ലേ അത് കിട്ടിയാ പൊളിച്ചു'; മണി സാറിന്റെ ലുക്കിനെക്കുറിച്ച് മമ്മൂട്ടിയുടെ കോസ്റ്റിയൂം ഡിസൈനര്‍

മമ്മൂട്ടിയുടെ പേഴ്‌സണ്‍ കോസ്റ്റിയൂം ഡിസൈനര്‍ ആണ് അഭിജിത്ത്.

Webdunia
വെള്ളി, 17 മെയ് 2019 (09:14 IST)
പോലീസ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ മലയാള സിനിമയില്‍ മാസ് ഹീറോ മമ്മൂട്ടിയാണ്. ആര്‍ക്കും മെരുങ്ങാത്ത ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനാണ് കൂട്ടത്തില്‍ തലയെടുപ്പ്. കസബയിലെ രാജന്‍ സക്കരിയയും അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് എബ്രഹാമും ആണ് അടുത്ത കാലത്ത് വന്ന കാക്കിയിട്ട മമ്മൂട്ടി കഥാപാത്രങ്ങൾ.
 
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലെ മമ്മൂട്ടി മുന്‍പ് കണ്ട അടി ഇടി വെടി പോലീസ് റോളുകളിലൊന്ന് സൂചന നല്‍കുന്നതാണ് കോസ്റ്റിയൂം ഡിസൈനര്‍ അഭിജിത്ത് നായരുടെ വാക്കുകൾ‍. ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പുതിയ ചിത്രത്തിലെ മമൂട്ടിയുടെ കഥാപാത്ര ലുക്കിനെക്കുറിച്ച് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ പേഴ്‌സണ്‍ കോസ്റ്റിയൂം ഡിസൈനര്‍ ആണ് അഭിജിത്ത്.
 
"ഉണ്ട ഷൂട്ട് തുടങ്ങന്നതിനു രണ്ടാഴ്ച മുന്നേ ആണ് മണിസര്‍ന്റെ കോസ്റ്റും ഡീറ്റൈല്‍ സംവിധായകന്‍ റഹ്മാന്‍ ഇക്കയോട് ചോദിക്കുന്നത്...കിട്ടിയ മറുപടി(കൊച്ചി സ്ലാങ്ങില്‍)ടാ നമുക്കെ മണിസര്‍ നെ വേഷത്തില്‍ സ്‌റ്റൈലൊന്നും വേണ്ട...ഇവിടൊക്കെ കാണുന്ന സാധാരണക്കാരായ പോലീസുകാരില്ലേ, അതെ പോലെ മതിട്ടാ....പോലീസ് യൂണിഫോമിട്ടാല്‍ എങ്ങനെ പോയാലും മമ്മൂക്ക ലുക്ക് ആകും...????അതോണ്ട് വലിയ ഫിറ്റും ഫിനിഷിങ് ഒക്കെ കുറച്ചു ഒരു സാധാ പോലീസ് ലുക്ക് ഇല്ലേ അതു കിട്ടിയ പൊളിച്ചു മച്ചാനെഅതാണ് ഞങ്ങളുടെ കഥാപാത്രം ആവശ്യപെടുന്നത് എന്ന മൂഡില്‍ താടി തടവിക്കൊണ്ട് ഹാജിയാര്‍ എന്നറിയപ്പെടുന്ന സ്‌ക്രിപ്റ്റ് റൈറ്റര്‍ ഹര്‍ഷദ് ഇക്കയും"; അഭിജിത്ത് പറയുന്നു.
 
പതിനെട്ടാം പടി എന്ന സിനിമയിലെ എറെ ചര്‍ച്ച ചെയ്യപ്പെട്ട മമ്മൂട്ടിയുടെ ഗെറ്റപ്പിന് പിന്നിലും അഭിജിത്ത് ആണ്. മണ്ണില്‍ തൊടുന്ന കഥാപാത്രമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനറാണ് സിനിമയെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഛത്തീസ് ഗഡിലേക്ക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ് പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ട. ഹര്‍ഷാദിന്റെ രചനയില്‍ ഖാലിദ് റഹ്മാനാണ് സംവിധാനം. സംവിധായകന്‍ രഞ്ജിത്ത് പോലീസ് കഥാപാത്രമായി ചിത്രത്തിലുണ്ട്.
 
മധുരരാജയുടെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന സിനിമ ഈദ് റിലീസ് ആണ്. ജൂണ്‍ എഴിനാണ് ജെമിനി സ്റ്റുഡിയോസിനൊപ്പം മുവീ മാള്‍ നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാർ.
 
സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ടയര്‍ വെടി തീര്‍ന്ന പോലീസ് വാന്‍ ടയര്‍ മാറ്റാനായി ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസുകാരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് അനുകരിച്ച് നിരവധി ചിത്രങ്ങള്‍ വന്നിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments