Webdunia - Bharat's app for daily news and videos

Install App

തനിനാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (11:30 IST)
ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിച്ച പുതിയ ചിത്രമാണ് 'മേപ്പടിയാൻ'. ചിത്രീകരണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആരാധകരുമായി പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മുണ്ടുടുത്ത് മുടി നീട്ടി വളർത്തി തനി നാടൻ ലുക്കിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ജയകൃഷ്ണൻ എന്നാണ് ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തിൻറെ പേര്. സാധാരണക്കാരനായ ജയകൃഷ്ണൻ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.
 
ഇപ്പോഴിതാ മേപ്പടിയാനിലെ പുതിയ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാസ്ക് ധരിച്ച്, ചൂട് നോക്കി, കൈകൾ സാനിറ്റൈസർ ചെയ്ത് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കടന്നുവരുന്ന നടൻറെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
 
ഈരാറ്റുപേട്ടയിലും പാലായിലുമായാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, വിജയ് ബാബു, മേജർ രവി, കലാഭവൻ ഷാജോൺ, ശ്രീജിത് രവി, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വിൽസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യു‌എം‌എഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ചിത്രം നിർമ്മിക്കുന്നു. സിനിമ തീയേറ്റർ റിലീസ് ആയിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments