Webdunia - Bharat's app for daily news and videos

Install App

മാമാങ്കത്തിനും മേപ്പടിയാനുമായി മല ചവുട്ടി ഉണ്ണി മുകുന്ദൻ!

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (15:58 IST)
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസ് ആവുകയാണ്. ഇനി വെറും 2 നാൾ മാത്രം. എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാമാങ്കത്തിനും തന്റെതായി ഇനി വരാനിരിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിനുമായി ശബരിമലയിൽ ദർശനം നടത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 
 
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
ഇന്നലെ ശബരിമല ദർശനം നടത്തിയപ്പോളുണ്ടായ അനുഭവത്തെപ്പറ്റി രണ്ട് വാക്ക് എഴുതണമെന്ന് തോന്നി. പലതവണ ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനർജിയും കിട്ടിയ ഒരു ദർശനം മുൻപ് ഉണ്ടായിട്ടില്ല.മേപ്പടിയാന്റെ പൂജ ദിവസം മാലയിട്ടു ഇന്നലെയാണ് മല ചവിട്ടിയത്, സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു മുൻ വർഷങ്ങളെക്കാൾ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ സാധിച്ചു.
 
മല കയറുമ്പോൾ തന്നെ നിരവധി അംഗവൈകല്യം ബാധിച്ചവരെയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും കണ്ടു പക്ഷേ എല്ലാവരുടെയും മുഖത്ത് അയ്യനെ കാണാനുള്ള ഒരു ജിജ്ഞാസ മാത്രമാണ് പ്രകടമായിരുന്നത് മറ്റൊരു ബുദ്ധിമുട്ടുകളും അവരെ അലട്ടിയിരുന്നില്ല. അതിനുശേഷമാണ് കണ്ണ് നിറഞ്ഞ ഒരു അനുഭവം ഉണ്ടായതു.
 
ശ്രീകോവിലിന്റെ മുൻപിൽ ഹരിവരാസനം കണ്ട് തൊഴാനായി കാത്തു നിൽക്കുമ്പോൾ നീലി മലയും കരി മലയും അപ്പാച്ചിമേടും താണ്ടി മണിക്കൂറുകൾ ക്യുവിൽ നിന്ന് ശ്രീകോവിൽ നടയിലെത്തുമ്പോൾ അയ്യനെ കാണാൻ കിട്ടുന്നത് കേവലം ഒരു സെക്കന്റ് മാത്രമാണ്. ആ ഒരു സെക്കന്റിന്റെ അനുഭൂതിയിൽ നടയിലെത്തുന്ന അയ്യപ്പൻ മ്മാരുടെയും മാളികപ്പുറങ്ങളുടെയും മുഖത്ത് മിന്നി മറയുന്ന വികാര വിക്ഷോഭങ്ങൾ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു. ഇ ഒരു നിമിക്ഷത്തെ നിർവൃതിക്ക് വേണ്ടി കാടും മേടും താണ്ടി ലക്ഷോപലക്ഷം ഭകതർ അയ്യനെ കാണാൻ വേണ്ടി നടയിലെത്തണമെങ്കിൽ അവിടെ എത്തുമ്പോൾ കിട്ടുന്ന സായൂജ്യം അത് പറഞ്ഞു അറിയേണ്ടതല്ല അനുഭവിച്ചു അറിയേണ്ടത് തന്നെയാണത്.
 
അത് തന്നെയാവും ജാതിമത ഭാഷകൾക്കതിതമായി ശബരിമല അയ്യപ്പൻ കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയകേന്ദ്രമായി മാറിയത്.എന്റെ കരിയറിൽ അടുത്ത ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയാവും എന്ന് ഞാൻ വിശ്വസിക്കുന്ന രണ്ട് പ്രോജക്ടുകളാണ് ഇനി വരാനിരിക്കുന്നത്. അതിലൊന്ന് ഇ മാസം 12 ന് റീലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രികരണം ആരംഭിക്കുന്ന മേപ്പടിയാനും അതിന്റെ ഊർജവുമായാണ് അയ്യപ്പ ദർശനത്തിനായി ഞാൻ മലചവിട്ടിയത് എന്നാൽ പോയതിനേക്കാൾ പതിൻമടങ്ങഊർജവു മായാണ് ഞാൻ തിരികെ മല ഇറങ്ങിയത്.അയ്യന്റെ സന്നിധിയിൽ നിന്ന് ലഭിച്ച ഇ ഊർജം തുടർന്നുള്ള എന്റെ മുൻപ്പൊട്ടുള്ള യാത്രയിൽ പ്രതിഫലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments