വേതാളം തെലുങ്ക് റിമേക്കിൽ കീർത്തി സുരേഷോ സായ് പല്ലവിയോ?

കെ ആര്‍ അനൂപ്
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (21:34 IST)
അജിത്ത് നായകനായെത്തിയ 'വേതാളം' തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ ചിരഞ്ജീവി പദ്ധതിയിടുന്നുണ്ട്. മെഹർ രമേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ചിരഞ്ജീവിയുടെ സഹോദരിയായി അഭിനയിക്കാൻ കീർത്തി സുരേഷ് എത്തുന്നുവെന്ന് ഒരു പ്രമുഖ തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്‌തു. നേരത്തെ സായ് പല്ലവിയെ ഇതേ വേഷത്തിൽ അഭിനയിക്കാൻ നിർമ്മാതാക്കൾ സമീപിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ടായിരുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എ കെ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്.
 
2015ൽ പുറത്തിറങ്ങിയ ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറായിരുന്നു വേതാളം. ചിത്രത്തിൽ അജിത്തിന്റെ സഹോദരിയായി ലക്ഷ്മി മേനോനാണ് അഭിനയിച്ചത്. ശിവ സംവിധാനം ചെയ്ത വേതാളത്തിൽ ശ്രുതി ഹാസൻ, രാഹുൽ ദേവ്, കബീർ ദുഹാൻ സിംഗ്, അങ്കിത് ചൗഹാൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments