Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൻഗ്വിന്‍ അടിപൊളി, കീർത്തിയുടെ അഭിനയത്തെ പ്രശംസിച്ച് രശ്‌മിക മന്ദാന

പെൻഗ്വിൻ

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ജൂണ്‍ 2020 (14:06 IST)
കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ കീർത്തി സുരേഷ് നായികയായെത്തിയ പെൻഗ്വിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പെൻഗ്വിനിലെ കീര്‍ത്തി സുരേഷിൻറെ അഭിനയത്തെ പ്രശംസിച്ച് രശ്‌മിക മന്ദാന എത്തിയിരിക്കുകയാണ്. മികച്ച ചിത്രമാണെന്നും പെൻഗ്വിനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കീർത്തി സുരേഷ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും രശ്മിക പറഞ്ഞു. 
 
എല്ലാ അമ്മമാർക്കും ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് രശ്മികയുടെ കുറിപ്പ് അവസാനിക്കുന്നത്.
 
നായിക കേന്ദ്രീകൃതമായ സിനിമയായിരുന്നു പെൻഗ്വിൻ. ചിത്രത്തിൽ ഒരു കുഞ്ഞിൻറെ അമ്മയാണ് കീർത്തി സുരേഷ് അഭിനയിക്കുന്നത്. തെലുങ്കിലും മലയാളത്തിലും മൊഴിമാറ്റ ചിത്രമാണ് പെൻഗ്വിൻ  റിലീസായത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക്കാണ് സംവിധാനം. കാർത്തിക് പളനിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരുണ്ട് തടയാന്‍? വിവാദങ്ങള്‍ക്കിടെ ലിജോ ജോസ് പെല്ലിശ്ശേരി അടുത്ത ചിത്രം പ്രഖ്യാപിച്ചു