ശക്തമായ വേഷത്തില്‍ ഇന്ദ്രന്‍സ്, 'വേലുക്കാക്ക' ആദ്യ ടീസര്‍ എത്തി

കെ ആര്‍ അനൂപ്
ശനി, 27 ഫെബ്രുവരി 2021 (17:03 IST)
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി വരുന്നു.അശോക് ആര്‍.കലീത്ത രചനയും സംവിധാനവും ചെയ്യുന്ന വേലുക്കാക്ക റിലീസിന് ഒരുങ്ങുകയാണ്. മികച്ച പ്രകടനം തന്നെ ഇന്ദ്രന്‍സ് കാഴ്ചവെക്കുന്നു. പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, ബിന്ദു കൃഷ്ണ, ഉമ്മ കെ പി, ആതിര, സന്തോഷ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സത്യന്‍ എം. എയാണ്.ഛായാഗ്രഹണം ഷാജി ജേക്കബും എഡിറ്റിംഗ് ഐജു എം.എയും നിര്‍വഹിക്കുന്നു.
 
ഇന്ദ്രന്‍സ് നായകനായെത്തുന്ന 'ഹോം' എന്നൊരു ചിത്രവും അടുത്തുതന്നെ പുറത്തുവരും.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.റോജിന്‍ തോമസാണ് സിനിമ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments