ഹരീഷ് പേരടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഐസ് ഒരതി'.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പ്രൈം റീല്‍സ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് അഞ്ചിന് സ്ട്രീമിംഗ് ആരംഭിക്കും.
അഖില്‍ കവുങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
നിര്‍മ്മല്‍ പാലാഴി, ആശ അരവിന്ദ്, ബാലചന്ദ്രന്‍ ചുളിക്കാട്, ബിനു പപ്പു, പ്രദീപ് ബാലന്‍, ഹനീഫ് ബേബി, ജോര്‍ജ്ജ് വര്‍ഗീസ്, സാവിത്രി ശ്രീധരന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. രസകരമായ ഒരു കഥയാണ് സിനിമ പറയുന്നത്.പ്രേക്ഷകര്‍ക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാകും. പുനാതില്‍ പ്രൊഡക്ഷന്റെയും ബോധി കൂള്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ നൗഫല്‍ പുനാതിലും കെ ആര്‍ ഗിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.