കേരള ലോട്ടറിയെ ആസ്പദമാക്കി തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.'ബമ്പര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.വെട്രിയാണ് നായകന്‍. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം വൈകാതെ തുടങ്ങും.കേരള ബമ്പര്‍ ലോട്ടറിയാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലമെന്ന് സംവിധായകന്‍ സെല്‍വകുമാര്‍ പറഞ്ഞു.
തൂത്തുക്കുടിയാണ് പ്രധാന ലൊക്കേഷനുകള്‍ ഒന്ന്.വേതാ പിക്ചേഴ്സിന്റെ ബാനറില്‍ എസ്. ത്യാഗരാജ സിനിമ നിര്‍മ്മിക്കുന്നു.
കാര്‍ത്തിക് നേതയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കും.വിനോദ് രത്തിനസാമിയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.