Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദ ഗോട്ട്' അപ്‌ഡേറ്റ് പുറത്ത്! വിജയ് ആരാധകരുടെ കാത്തിരിപ്പിന് നീളം കുറയുന്നു

'ദ ഗോട്ട്' അപ്‌ഡേറ്റ് പുറത്ത്! വിജയ് ആരാധകരുടെ കാത്തിരിപ്പിന് നീളം കുറയുന്നു

കെ ആര്‍ അനൂപ്

, ശനി, 18 മെയ് 2024 (13:16 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (GOAT) സെപ്റ്റംബര്‍ 5 ന് വിനായക ചതുര്‍ത്ഥിക്ക് മുന്നോടിയായി പ്രദര്‍ശനത്തിനെത്തും. പുതിയ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി വിജയും വെങ്കട്ട് പ്രഭുവും ലോസ് ഏഞ്ചല്‍സിലാണ്.ചിത്രത്തിന്റെ വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തിയായി എന്നതാണ് പുതിയ അപ്‌ഡേറ്റ്. സിനിമയില്‍ വിജയനെ ചെറുപ്പക്കാരനായി കാണിക്കാനായി ഡീ-ഏജിംഗ് ടെക്നിക് ഉപയോഗിച്ചിട്ടുണ്ട്.
'അവതാര്‍', 'ക്യാപ്റ്റന്‍ മാര്‍വല്‍', 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ വിഎഫ്എക്സ് കൈകാര്യം ചെയ്ത ലോസ് ഏഞ്ചല്‍സിലെ
 ലോല വിഷ്വല്‍ ഇഫക്ട്സിലാണ് വിജയ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് ജോലികള്‍ പൂര്‍ത്തിയായത്.
 
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ കണ്ടവര്‍ ഇത് വിശ്വസിക്കുമോ ? റിലീസായ ശേഷം 'ഗുരുവായൂരമ്പലനടയില്‍' സംവിധായകന് പറയാനുള്ളത്