Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കാന്‍ ജയറാം,നായികയാകാന്‍ സാമന്ത

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കാന്‍ ജയറാം,നായികയാകാന്‍ സാമന്ത

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഏപ്രില്‍ 2022 (14:42 IST)
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഹൈദരാബാദില്‍ നടന്നു. 
ചിത്രം മനോഹരമായ ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണെന്ന് സംവിധായകന്‍ പറഞ്ഞു.ജയറാം, സച്ചിന്‍ ഖേദാക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കശ്മീരില്‍ ഉടന്‍ ആരംഭിക്കും, ടീം പിന്നീട് ആലപ്പുഴ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് പോകും. വിജയ്യും സാമന്തയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
 
2023-ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കും. മുരളി ജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിബിഐ 5' ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്