നെക്‌സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായി സായി പല്ലവി, 'വിരാട പര്‍വ്വം' ഏപ്രില്‍ 30 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 19 മാര്‍ച്ച് 2021 (11:03 IST)
സായി പല്ലവിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിരാടപര്‍വ്വം.റാണ ദഗുബാട്ടിയാണ് നായകന്‍. ഏപ്രില്‍ 30 ന് തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ടീസര്‍ ശ്രദ്ധ നേടുന്നു. നെക്‌സലൈറ്റിനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് സായി പല്ലവി എത്തുന്നത്.സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്‌സലൈറ്റുമാണ് ഈ കഥാപാത്രം. കവിതകളിലൂടെ രാവണ്ണയോട് പ്രണയത്തിലാകുന്ന സായി പല്ലവി ഏറെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
പ്രിയാമണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്‌മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രം കൂടിയാണിത്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രം വികരബാദ് ഫോറസ്റ്റില്‍ ആണ് ഷൂട്ട് ചെയ്തത്. താദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനിലെ ഭൂഗര്‍ഭ ബങ്കറുകള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ സുരക്ഷാ സംവിധാനം താറുമാറാക്കി

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ തന്നെ, പ്രചാരണത്തിന് നാളെ തുടക്കം

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments