എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹൻലാൽ ചോദിച്ചു; വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു നായകനായ ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ എന്നിവർ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (12:40 IST)
തെലുങ്കിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് കണ്ണപ്പ. റിലീസിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കവെ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയത് ചിത്രത്തെ കടുത്ത പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. എങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ശ്രദ്ധ നേടുകയാണ്. വിഷ്ണു മഞ്ചു നായകനായ ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ എന്നിവർ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും പ്രഭാസും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടന്‍ വിഷ്ണു മഞ്ചു നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തില്‍ ഇരുതാരങ്ങളും നല്‍കിയ അകമഴിഞ്ഞ സഹായങ്ങളെക്കുറിച്ച് വീണ്ടും വാചാലനായിരിക്കുകയാണ് വിഷ്ണു. പ്രതിഫലത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി എന്നാണ് വിഷ്ണു പറയുന്നത്. മോഹന്‍ലാലും പ്രഭാസുമാണ് കണ്ണപ്പ ഇന്ന് കാണുന്ന രീതിയിലെത്താന്‍ സഹായിച്ച രണ്ടുപേര്‍.
 
മോഹന്‍ലാല്‍ വലിയൊരു സൂപ്പര്‍സ്റ്റാറാണ്. എന്റെ സിനിമയില്‍ ഇതുപോലൊരു ചെറിയ വേഷം ചെയ്യണ ആവശ്യം അദ്ദേഹത്തിനില്ല. എന്നാല്‍ എന്റെ പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും മൂലം ആ വേഷം ചെയ്യാന്‍ ഒരു മിനിറ്റില്‍ തന്നെ അദ്ദേഹം സമ്മതിച്ചു. പ്രഭാസും മോഹന്‍ലാലും ഈ സിനിമയ്ക്കായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഓരോ തവണ അവരുടെ പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോഴും, ‘ഞങ്ങള്‍ക്ക് പ്രതിഫലം തരാന്‍ മാത്രം നീ വലിയ ആളായോ’, എന്ന് ചോദിക്കും. ‘നീ എനിക്ക് ചുറ്റുമാണ് വളര്‍ന്നത്, എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. 
 
എന്നെ കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ മറുപടി. ഇനി പ്രഭാസിലേക്ക് വന്നാല്‍ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്റെ ഈ സിനിമയ്ക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ അദ്ദേഹവും തയ്യാറായി. വേഷം എന്തെന്ന് പോലും കേള്‍ക്കാതെയാണ് ഈ കഥാപാത്രമാകാന്‍ അദ്ദേഹം സമ്മതം മൂളിയത് എന്നാണ് വിഷ്ണു പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments