15 വയസുള്ള എന്നോട് ആ സംവിധായകൻ സെക്‌സ് ടോപ്പിക് പറയാൻ തുടങ്ങി; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി അപര്‍ണ പണിക്കര്‍

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി അപർണ

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (12:59 IST)
മലയാളത്തിലും തമിഴിലും സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നടിയായ അപർണ പണിക്കർ. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞവരുടെ കൂട്ടത്തിലേക്ക് അപർണ്ണയും. സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് അപർണ വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ചിന് ഇരയാകേണ്ടി വന്ന അനുഭവമാണ് അപര്‍ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് 15 വയസ് ഉണ്ടായിരുന്ന സമയത്ത്, തന്നോട് സെക്‌സ് ടോപ്പിക്കുകള്‍ സംസാരിക്കുകയായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
 
'എനിക്ക് 15 വയസ് ഉള്ളപ്പോള്‍ ഒരു ഡയറക്ടര്‍, പുള്ളിക്ക് രണ്ട് മക്കള്‍ ഉണ്ട്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പുള്ളി നല്ലൊരു മനുഷ്യന്‍ ആന്നെന്നു. ഒരു ദിവസം പുള്ളി എനിക്ക് മെസേജ് അയച്ചു സംസാരിച്ചു. അന്ന് എനിക്ക് 15 വയസ് അല്ലെ, എനിക്ക് എന്ത് അറിയാനാണ്? ഞാനും തിരിച്ചു സംസാരിച്ചു. ഒടുവില്‍ ഇയാള്‍ എന്നോട് പറയുവാണ്, ‘ഞാന്‍ എന്തേലും പറഞ്ഞാല്‍ അത് സെക്‌സ് ആയി പോകും’ എന്ന്. ഞാന്‍ പുള്ളിക്ക് ടൈപ്പ് ചെയ്തത് തെറ്റി പോയത് ആന്നെന്ന് വിചാരിച്ചു ആ ടോപ്പിക്ക് വിട്ടു. 
 
പിന്നെ ഒരു ദിവസവും ഇതുപോലെ സെക്‌സ് ടോപ്പിക്ക് ഇട്ടു. ഞാന്‍ സ്‌പോട്ടില്‍ പറഞ്ഞു ‘ഞാന്‍ ഒരു കേസ് കൊടുത്താല്‍ നിങ്ങള്‍ അകത്താവും, ഞാന്‍ ചോദിക്കുന്ന പൈസയും തരേണ്ടി വരും എന്ന്. ഒരുപക്ഷെ ആ ഡയറക്ടര്‍ ഇത് കാണുന്നുണ്ടേല്‍ ഉറക്കമില്ലാത്ത നാളുകള്‍ ആയിരിക്കും', എന്നാണ് അപര്‍ണ പറയുന്നത്. 
 
എന്നാല്‍ സംവിധായകന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിലും തമിഴിലും ആയി ഏഴോളം സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് അപര്‍ണ പണിക്കര്‍. ‘റിബണ്‍’ അടക്കം രണ്ട് സിനിമകളാണ് നടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments